കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഏഴ് പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ജാഗ്രത പ്രഖ്യാപിക്കുകയും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരെ സജ്ജമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭവസ്ഥലത്തേക്ക് 25 ആംബുലൻസുകളും അടിയന്തര മെഡിക്കൽ സംഘങ്ങളും അയച്ചാണ് പ്രാഥമിക ചികിത്സ നൽകിയത്.
തുടർന്ന് പരിക്കേറ്റവരെ പത്രികളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരിൽ സാധാരണ പൗരന്മാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുണ്ടെന്ന് വക്താവ് പറഞ്ഞു.
കുവൈറ്റിനുനേരെയുള്ള ഇറാനിയൻ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ലെബനൻ പ്രസിഡന്റും കുവൈറ്റിനും ബഹ്റിനുമെതിരായ ആക്രമണങ്ങളെ അപലപിച്ചു.